തിരൂരങ്ങാടി: പിഎസ്എംഓ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ്റെ പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. പ്രസ്തുത പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
വിദ്യാർത്ഥി എഡിറ്ററായ അഹമ്മദ് നിഹാൽ സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാമിൽ വി അദ്ധ്യക്ഷ പ്രസംഗം നടത്തി. കോളേജ് മാനേജർ എം.കെ ബാവ മാനേജേറിയൽ അഡ്രസ്സും, പ്രിൻസിപ്പൽ ഇൻ-ചാർജ് . ഡോ. നിസാമുദ്ദീൻ പ്രിൻസിപ്പൽ അഡ്രസ്സും നൽകി.
ചടങ്ങിലെ മുഖ്യാതിഥി, ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ആയിരുന്നു. ഒപ്പരി മാഗസിൻ്റെ പ്രകാശന കർമ്മം അദ്ദേഹം നിർവഹിച്ചു. മാഗസിൻ്റെ ചീഫ് എഡിറ്ററായ പ്രിൻസിപ്പൽ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയൻ അഡ്വൈസർ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ് അബ്ദുൽ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്മാൻ കാരി, മാഗസിൻ കമ്മിറ്റി മെമ്പർ ഷഫീൻ എം.പി എന്നിവർ ആശംസകൾ നേർന്നു.
പരിപാടിക്ക് നന്ദി പറഞ്ഞത് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഫവാസ് കെ ആണ്

إرسال تعليق
Thanks