ന്യൂഡൽഹി:ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.
98 % പോളിംഗ് രേഖപ്പെടുത്തിയ തെരെഞ്ഞെടുപ്പില്‍ 767 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്‍ .ഡി .എ . സ്ഥാനാര്‍ത്ഥിയായ സി.പി.രാധാകൃഷ്ണന്‍ 452 വോട്ടിനാണ് വിജയിച്ചത്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ് സി. പി. രാധാകൃഷ്ണന്‍.
ഇന്ത്യാസഖ്യ സ്ഥാനാർത്ഥി ബി സുദര്‍ശന്‍ റെഡ്ഡി 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.
കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ജഗ്ദീപ്ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21ന് അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ എഫ്-101 റൂമില്‍ പകല്‍ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.ഡി, ബി .ആർ .എസ് . പാർട്ടികൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks