ആസ്വാദക ഹൃദയത്തിൽ തേൻ മഴ പെയ്തിറങ്ങി കെ.എച്ച് താനൂരിന്റെ സൂഫി സംഗീത രാവ്


പാലത്തിങ്ങൽ: ആസ്വാദക ഹൃദയത്തിലേക്ക് സൂഫി സംഗീതത്തിന്റെ തേൻ മഴ പെയ്തിറങ്ങിയ ഉസ്താദ് കെ.എച്ച് താനൂരിന്റെ സൗഹൃദ സദസ്സ് സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. കെ.എച്ച് തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഓരോ വരികളും ഏറെ അർത്ഥവത്തായതായിരുന്നു. പ്രവാചക പ്രകീർത്തനങ്ങളടക്ക മടങ്ങിയ   മാസ്മരികത തീർത്ത ഓരോ ഗാനങ്ങളും കെ.എച്ച്. പാടുമ്പോൾ കൂടെ പാടിയും താളം പിടിച്ചും സദസ്സും ഒഴുകുകയായിരുന്നു.

സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ ഡോ: കബീർ മച്ചി ഞ്ചേരിയാണ് അദ്ദേഹത്തിന്റെ വീട്ടിൽ ക്ഷണിക്കപ്പെട്ട  അതിഥികൾക്കായി സൂഫി സംഗീത സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്. ജനപ്രതിനിധികളടക്കമുള്ള  സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കമുള്ള നൂറോളം പേർ  പരിപാടിയിൽ സംബന്ധിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ്, മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ, ഡിവിഷൻ കൗൺസി കൂളത്ത് അസീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post