നൂറിലധികം ഒഴിവുകളുമായി മലപ്പുറത്ത് ജോബ് ഫെയർ.


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ഓഗസ്റ്റ് 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കും.


നൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറിൽ ഡെലിവറി പാർട്ണർ, വീഡിയോ എഡിറ്റർ ആൻഡ് ക്യാമറ ഓപ്പറേറ്റർ, ട്യൂഷൻ അധ്യാപകർ, ഫാർമസിസ്റ്റ്, ബില്ലിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളുണ്ട്.


എസ്എസ്എൽസി/പ്ലസ്‌ടു/ഡിപ്ലോമ/ഡിഫാം അല്ലെങ്കിൽ ബി.ഫാം/ബികോം/അക്കൗണ്ടൻസി/ഡിഗ്രി/പിജി/ടിടിസി, ഐടിഐ തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.


എല്ലാ ഉദ്യോഗാർത്ഥികൾക്കും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. 

ഫോൺ: 0483 2734737, 8078428570


Post a Comment

Thanks

Previous Post Next Post