തിരൂരങ്ങാടി: തട്ടത്തലം ഹൈസ്‌കൂള്‍ പടിയില്‍ വച്ച് 2 കോടിയോളം തട്ടിയ സംഭവം ചതിച്ചത് ഒപ്പമുള്ളവർ.
നടന്നത് സിനിമയെ വെല്ലുന്ന തിരക്കഥ, പൊളിച്ചടക്കി പൊലീസ്.
കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
കേസിൽ സിനിമയെ വെല്ലുന്ന തിരക്കഥയാണ്.
തുമ്പില്ലാതെ കിടന്ന കേസിൽ പോലീസിന്റെ അന്വേഷണ മികവിൽ പുറത്തുവന്നത് നിരവധി ട്വിസ്റ്റുകളാണ്.
പണം തട്ടിയത് തെന്നല അറക്കൽ സ്വദേശി ഹനീഫയുടെ ഒപ്പം ഉണ്ടായിരുന്നവർ തന്നെ ഹനീഫക്ക് തിരൂർ സ്വദേശി ഷാജഹാൻ എന്നയാൾ ദുബായിൽ നിന്ന് ബിസിനസ് നടത്തിയതിൽ നിന്നും ഒരു കോടി തൊണ്ണൂറ്റിരണ്ടര ലക്ഷം രൂപയാണ് നൽകിയത്.
ഹനീഫ നൽകിയ പണം തിരികെ നൽകിയതാണ്.
ബിസിനസ്സിൽ മുടക്കിയ പണമായിരുന്നു ഇത് നേരത്തെ ലാഭവിഹിതമടക്കം ലഭിച്ചിരുന്നു.
തുടർന്ന് മുടക്ക് മുതൽ തിരികെവാങ്ങുകയായിരുന്നു പണം കൈമാറിയത് കൊടിഞ്ഞി ചെറുപാറ സ്വദേശി മുഖേനയാണ് ഓഗസ്റ്റ് 14ന് പണം കൈമാറിയത്.
ഈ പണം വാങ്ങി മടങ്ങുന്നതിനിടയിലാണ് തട്ടത്തലം ഹൈസ്കൂൾ പടിക്ക് സമീപം മേലപ്പുറം ഇറക്കത്തിൽ വെച്ച് നീല ആൾട്ടോ കാറിൽ എത്തിയ സംഘം ഹനീഫയും ബന്ധുവും സഞ്ചരിച്ച വാഹനം തടഞ്ഞു മാരകായുധങ്ങളുമായി ആക്രമിച്ച് പണമടങ്ങിയ ബാഗ് കവർന്നത്.
ഹനീഫയുടെ മൊബൈലും വാഹനത്തിന്റെ ചാവിയും സംഘം കവർന്നിരുന്നു. കേസിൽ നേരത്തെ മൂന്ന് പേരെ പിടികൂടിയിരുന്നു. തിരൂരങ്ങാടി താഴെചന തടത്തിൽ കരിം പന്താരങ്ങാടി സ്വദേശി വലിയ പിടിയേക്കൽ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരെയായിരുന്നു പിടികൂടിയത്. സംഭവത്തിൽ പണം തട്ടാൻ കൊട്ടേഷൻ നൽകിയത് കൂരിയാട് സ്വദേശി സാദിഖും ദുബായിൽ നിന്ന് പണം നൽകിയ തിരൂർ സ്വദേശി ഷാജഹാനുമാണെന്ന് പോലീസ് പറയുന്നത്.
പണം നഷ്ടപ്പെട്ട ഹനീഫയുടെ കൂടെ സഹായിയായി ഉണ്ടായിരുന്ന ആളാണ് സാദിഖ്
ഇയാളും ഷാജഹാനുമാണ് കൂടെ നിന്ന് ഒറ്റിയത്. കവർച്ച നടന്ന അന്നുതന്നെ സാദിഖ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു
ഹനീഫയെ സഹായിക്കാനെന്ന വ്യാജേനെയാണ് ഇയാൾ സംഭവസ്ഥലത്ത് എത്തുന്നത് തുടർന്ന് ഇയാൾ എല്ലാകാര്യത്തിനും ഒപ്പം ഉണ്ടാവുകയും ചെയ്തു. സ്റ്റേഷനിൽ പുലർച്ചെ വരെ ഹനീഫക്കൊപ്പം സാദിഖും ഉണ്ടായിരുന്നു.
കേസിൽ ഒന്നാംപ്രതിയായി സാദിക്കും രണ്ടാം പ്രതിയായി ഷാജഹാനും മൂന്നാം പ്രതിയായി കരീമും വരും. നേരത്തെ ഒന്നാം പ്രതിയായി കരീമിനെയാണ് രേഖപ്പെടുത്തിയിരുന്നത് കേസിലെ ഒന്നും രണ്ടും പ്രതികളായ സ്വാദിക്കിൻ്റെയും ഷാജഹാന്റെയും സ്വത്ത് കണ്ടു കെട്ടാനാണ് എസ്പിയുടെ തീരുമാനം.
പണം കവർച്ച ചെയ്യുന്നതിൽ ഒരു കോടി 30 ലക്ഷം ഷാജഹാനും, 30 ലക്ഷം സാദിഖിനും ശേഷിക്കുന്ന 32.5 ലക്ഷം കരീമിനും എന്നതാണ് കൊട്ടേഷൻ കരാർ.
ഇതിൽ കവർച്ച നടത്തിയ ശേഷം തന്നെ സംഘത്തിലുള്ളവർക്ക് ആറര ലക്ഷം വീതം രണ്ടുപേർക്കും ഒരാൾക്ക് 7 ലക്ഷം രൂപയും നൽകിയെന്നാണ് കരീം നൽകിയ മൊഴി.
കൂടാതെ ഇതിലെ പത്തുലക്ഷം രൂപയോളം രൂപ ഗോവയിൽ ചെലവഴിച്ചു എന്നും കരീം നൽകിയ മൊഴിൽ പറയുന്നു.
കേസിലെ പ്രതിയായ കരീമുമായി ഹനീഫക്ക് സുഹൃത്ത് ബന്ധമുണ്ട് കരീം സംഭവം നടന്ന പിറ്റേദിവസം തന്നെ ഹനീഫയുടെ വീട്ടിലെത്തി ഒന്നുമറിയാത്ത നല്ലപിള്ളയായി അഭിനയിച്ചു. അവിടെ നിന്നും നൽകിയ ചായയിൽ മധുരം കൂടുതലാണെന്ന് പറഞ്ഞു മറ്റൊരു ചായ ഉണ്ടാക്കി നൽകി അതും കുടിച്ച് കാര്യങ്ങൾ സംസാരിച്ചാണ് മടങ്ങിയത്.
സംഭവം നടന്ന് കുറച്ച് ദിവസം നാട്ടിൽ ഉണ്ടായിരുന്ന സാദിഖ് പെട്ടെന്ന് വിദേശത്തേക്ക് കടക്കുകയും ചെയ്തു. ആദ്യം മുംബൈയിലേക്ക് കടന്ന സാദിഖിനെ തേടി പോലീസ് മുംബൈയിൽ എത്തിയിരുന്നെങ്കിലും അവിടെനിന്ന് ദുബായിലേക്ക് കടന്നു കളഞ്ഞു.
അതേസമയം ഹനീഫക്ക് പണം നൽകിയ ഷാജഹാനും ദുബായിലാണുള്ളത്. രണ്ട് പേരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
Post a Comment
Thanks