ജി.വി.എച്ച്.എസ്.എസ്സ്, ചെട്ടിയാൻകിണറിന് നവീന കെട്ടിടം: ശിലാസ്ഥാപനം നാളെ


ചെട്ടിയാൻകിണർ: രണ്ടായിരത്തിയഞ്ഞൂറിലധികം  വിദ്യാർത്ഥികൾ പഠനം നടത്തുന്ന , ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിനായി കേരള സർക്കാരിൻ്റെ നവകേരളം കർമ്മപദ്ധതി – വിദ്യാകിരണം മിഷൻ ഫണ്ടിന്റെ (KIFB, KILA) സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച വൈകിട്ട് 4.00 മണിക്ക്  ബഹു.തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ കെ.പി.എ മജീദിൻ്റെ അദ്ധ്യക്ഷതയിൽ  ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി നിർവ്വഹിക്കും.


ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം.കെ റഫീഖ, ശ്രീമതി നസീബ അസീസ് (ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സൺ) , ശ്രീമതി യാസ്മിൻ അരിമ്പ്ര (ജില്ലാ പഞ്ചായത്ത് മെമ്പർ) , ശ്രീ സുരേഷ് കൊളശ്ശേരി (ജില്ലാ കോർഡിനേറ്റർ, വിദ്യാകിരണം മിഷൻ)

 ശ്രീ ആർ. മുരളി (ചീഫ് മാനേജർ,KILA-PMU),ശ്രീ അബ്ദുൽ മാലിക് എം.സി (പിടിഎ പ്രസിഡൻ്റ്) , ശ്രീ കെ.പി പദ്‌മനാഭൻ (എസ്എംസി ചെയർമാൻ)മറ്റു ജനപ്രതിനിധികൾ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും

Post a Comment

Thanks

Previous Post Next Post
Moonniyur Vartha