തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 2.10 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

 


തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 2.10 കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലിനജല സംസ്‌കരണ പ്ലാന്റ്, 360 ഡിഗ്രി മെറ്റബോളിക് കെയര്‍ സെന്റര്‍, കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 125,000 ലിറ്ററാണ് മലിനജല പ്ലാന്റിന്റെ കപ്പാസിറ്റി. വെയിറ്റിംഗ് ഏരിയ,  റിസപ്ഷന്‍, മെഡിക്കല്‍ ഓഫീസറുടെ റൂം, ഡയറ്റീഷ്യന്‍ റൂം, സ്റ്റാഫ് നേഴ്‌സ് റൂം, സ്‌ക്രീനിംഗ് റൂം എന്നിവയാണ് 360 ഡിഗ്രി മെറ്റബോളിക് സെന്ററിന്റെ പ്രത്യേകതകള്‍.


  ചടങ്ങില്‍ കെ.പി.എ മജീദ്  എം.എല്‍.എ അധ്യക്ഷത വഹിച്ചു.  തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍,ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ ജെ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍, ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോനാ രതീഷ്, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പി സുഹറാബി, ,ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ ഷിബുലാല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എന്‍ അനൂപ്,  തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.  മൊയ്തീന്‍കുട്ടി ഉള്ളാട്ട്, നഗരസഭാ കൗണ്‍സിലര്‍മാര്‍, എച്ച്.എം.സി അംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha