രണ്ട് മക്കളുമായി കിണറ്റില്‍ ചാടി; കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാൻഡില്‍


പരിയാരം ശ്രീസ്ഥലയില്‍ രണ്ടു മക്കളുമായി കിണറ്റില്‍ ചാടുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ റിമാൻഡില്‍.പരിയാരം ശ്രീസ്ഥലം സ്വദേശിനി ധനജയെയാണ് പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തത്. ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതോടെ ധനജയ്ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു.


ജൂലൈ 30ന് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ധനജ രണ്ടു മക്കളുമായി കിണറ്റില്‍ ചാടുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭർത്താവ് മനോജും നാട്ടുകാരും ചേർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് മൂന്നുപേരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ധ്യാൻ കൃഷ്ണ പിന്നീട് മരിക്കുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha