പ്രഖ്യാപന സംഗമം ബഗ്ദാദിലെ പണ്ഡിതനും സൂഫിയുമായ ശൈഖ് നവ്വാര്‍ രിഫാഈ അല്‍ ഹുസൈനി ഉദിഘാടനം ചെയ്തു. ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി കുറ്റാളൂര്‍, മുഹമ്മദ് ശാഫി അസ്ഹരി മെരുവമ്പായി പ്രഭാഷണം നടത്തി. സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് സൈനുല്‍ ആബിദീന്‍ പരുത്തിക്കോട്, ആലികുട്ടി മുസ്ലിയാര്‍ വെന്നിയൂര്‍,
മുഹമ്മദലി സഖാഫി ഇല്ലിപ്പിലാക്കല്‍, സാലിം മിസ്ബാഹി കുമരംപുത്തൂര്‍, ഉബൈദുള്ള ഇര്‍ഫാനി വേങ്ങര, എ.പി അബ്ദുഹാജിസംബന്ധിച്ചു.
സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം, ബഹുജന മീലാദ് റാലി, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം, പ്രവാചക പ്രകീര്‍ത്തനം, സെമിനാറുകള്‍, പ്രവാചക പഠനം തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. മാസം തോറും നടന്നുവരാറുള്ള തഅ്ജീലുല്‍ ഫുതൂഹ് ബദ്രിയ്യത്ത് മജ്ലിസിന്റെ വാർഷികം കൂടിയാണ് മീലാദ് സമ്മേളനം.
Post a Comment
Thanks