ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ സ്വാതന്ത്ര്യദിന വാരാഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിക്കുകയും എഴുതിത്തീർന്ന പേനകൾ ശേഖരിക്കുകയും ചെയ്തു. ഒരു ബക്കറ്റ് നിറയെ ശേഖരിച്ച പേനകൾ ഹരിത കർമ്മസേനക്ക് കൈമാറും.
പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എസ്. എസ് കോർഡിനേറ്റർ അസൈനാർ എടരിക്കോട് , ബിജില ടീച്ചർ എന്നിവർ നേതൃത്വം നൽകി.
إرسال تعليق
Thanks