കോഴിക്കോട്: ബീച്ചിലെത്തുന്നവർക്ക് കടലിനോട് മിണ്ടിപ്പറഞ്ഞ്, കാറ്റിനോട് കൂട്ടുകൂടി വൃത്തിയുള്ള ഭക്ഷണം രുചിക്കാം, ഇതിനായി ആധുനികസൗകര്യങ്ങളോടെ ബീച്ചില്‍ ഒരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഒരു മാസത്തിനുള്ളില്‍ തുറക്കും.
ഒരേ മാതൃകയില്‍ ഒരുക്കുന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ഉന്തുവണ്ടികളാണ് (ബങ്ക്) ബീച്ചില്‍ ഇനിയുണ്ടാവുക. സ്ട്രീറ്റിന്റെ പണിയുടെ ഭാഗമായി രണ്ട് ഉന്തുവണ്ടികള്‍ ഇപ്പോഴൊരുക്കുന്ന സ്ഥലത്ത് എടുത്തുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 15-നുള്ളില്‍ പണി പൂർത്തിയാക്കാനാണ് ശ്രമം.
ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷൻ), കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൃത്തിയുള്ള, ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പാക്കാൻപറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ട്രാൻസ്ഫോർമറിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഭക്ഷണത്തെരുവ് മേഖലയില്‍ മുഴുവൻ പ്രത്യേക ലൈറ്റുകളും ഒരുക്കും.
രുചിവൈവിധ്യവുമായി 90_ _ഉന്തുവണ്ടികള്‍
ബീച്ചില്‍ 240 മീറ്റർ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി അവിടെ ഉന്തുവണ്ടികള്‍ വെക്കും. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. പലനാടുകളില്‍നിന്നുള്ള ഭക്ഷണം ഉന്തുവണ്ടികളിലുണ്ടാവും. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയുമെല്ലാം ഭക്ഷണം വിളമ്ബുമെന്ന് കോർപ്പറേഷൻ ക്ഷേമകാര്യസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
ഭക്ഷണവും വെള്ളവുമെല്ലാം ചൂടോടെ സൂക്ഷിക്കാനുള്ള സൗകര്യം ഉന്തുവണ്ടികളിലുണ്ട്. ഡി എർത്താണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. പൊതുമേഖലാസ്ഥാപനമായ മെറ്റല്‍ ഇൻഡസ്ട്രീസാണ് വണ്ടികളുണ്ടാക്കുന്നത്. കടല്‍ക്കാറ്റേറ്റ് തുരുബെടുക്കാതിരിക്കാൻ പ്രത്യേകമായ സ്റ്റീല്‍ സ്ട്രക്ചറിലാണ് നിർമാണം. മലിനജലം സംസ്കരിക്കാനും സംവിധാനമുണ്ട്.
മുലയൂട്ടാനും സൗകര്യം
ഭക്ഷണത്തെരുവിനോട് ചേർന്ന് മുലയൂട്ടാനുള്ള സൗകര്യവുമൊരുക്കും. അതുപോലെ നിലവിലുള്ള പോലീസ് എയ്ഡ് പോ സ്റ്റും പുതുക്കുന്നുണ്ട്. ഭക്ഷണത്തെരുവിന് 4.06 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 2.41 കോടി രൂപ ദേശീയനഗര ഉപ ജീവനദൗത്യം വഴിയും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് ചെലവഴിക്കുന്നത്.
ശേഷിക്കുന്ന തുക കോർപ്പറേഷനാണ് വഹിക്കുന്നത്. ഉന്തുവണ്ടിയൊരുക്കാൻ കച്ചവടക്കാർക്ക് മൂന്നുലക്ഷം രൂപ ബാങ്ക് വായ്പ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് നാലിടത്താണ് ഇത്തരത്തിലുള്ള ഭക്ഷണത്തെരുവ് യാഥാർഥ്യമാകുന്നത്.
إرسال تعليق
Thanks