മലപ്പുറം: ഏഴാം ക്ലാസ് പാസായവർക്ക് തൊഴിലവസരം. പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ വർക്കർ തസ്‌തികയിലാണ് ഒഴിവുള്ളത്.
ഇത് സംബന്ധിച്ച വിജ്ഞാപനം പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കി. സംസ്ഥാനത്തുടനീളം 460 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജപുരം - 75, ഓയില്‍ പാം - 13, നിലമ്ബൂർ -92, മണ്ണാർക്കാട് - 60, കൊടുമണ്‍ - 55, ചന്ദനപ്പള്ളി - 90, തണ്ണിത്തോട് - 50, അതിരപ്പള്ളി -25 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓഗസ്റ്റ് 30 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി. തപാല്‍ വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകരുടെ പ്രായം 18ല്‍ കുറയാനോ 50ല്‍ കൂടാനോ പാടില്ല. എസ്‌സി/ എസ്‌ടി/ഒബിസി വിഭാഗത്തില്‍പ്പെട്ടവർക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. റബ്ബർ തോട്ടം മേഖലയില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ളവർക്കും ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപേക്ഷകർക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടില്ല. ബിരുദം നേടിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു സമ്മതപത്രവും സമർപ്പിക്കണം. തോട്ടങ്ങളില്‍ ജോലി ചെയ്യാൻ ശാരീരികമായി യോഗ്യതയുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനദണ്ഡപ്രകാരമുള്ള ശമ്പളം ലഭിക്കും. ഇവർക്ക് നേത്ര പരിശോധന, ബിഎംഐ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. അഭിമുഖത്തിന്റെ സമയത്ത് യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
إرسال تعليق
Thanks