എ ആർ നഗറിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ പാഞ്ഞടുത്ത് തെരുവുനായകൾ


സ്വന്തം വീടിന്റെ മുറ്റത്ത് പോലും രക്ഷയില്ല. തെരുവ് നായ്ക്കളുടെ വിളയാട്ടം തന്നെയാണ് എങ്ങും. കുന്നുംപുറം എ ആർ നഗറിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. മൂന്ന് വയസ്സുകാരന് നേരെയാണ് തെരുവ് നായ്ക്കൾ പറഞ്ഞെടുത്തത്.


തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഇറങ്ങിവന്ന വീട്ടുകാരുടെ തക്കസമയത്തുള്ള ഇടപെടൽ ആണ് രക്ഷയായത്. അയൽവാസിയായ സ്ത്രീയും ഓടിയെത്തി നായ്ക്കളെ ഓടിച്ചു.


Post a Comment

Thanks

أحدث أقدم