താനൂർ ഗവ: കോളെജ് ഗ്രൗണ്ട് നിർമ്മാണോദ്ഘാടനം സംഘാടക സമിതിയായി.


താനൂർ: സി.എച്ച് മുഹമ്മദ് ക്കോയ മെമ്മോറിയൽ ഗവ: കോളെജിനായി ഒഴൂരിൽ നിർമ്മിക്കുന്ന

  'ഗ്രൗണ്ടിൻ്റെ നിർമ്മാണോദ്ലാടനം

ആഗസ്റ്റ് 22 ന് നടക്കും.

സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 2 കോടി 14 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്.

സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.

നിർമ്മാണോദ്ഘാടനം വിജയിപ്പിക്കുന്നതിനായി ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട് ചെയർമാനും

കോളെജ് പ്രിൻസിപ്പൽ

ഡോ ശ്രീലേഖ ജി

ജനറൽ കൺവിനറുമായി

വിപുലമായ സ്വാഗത സംഘം രൂപികരിച്ചു.


കോളെജ് ഹാളിൽ ചേർന്ന

സംഘാടക സമിതി രൂപികരണ യോഗത്തിൽ

പ്രിൻസിപ്പൽ ഡോ. ശ്രീലേഖ ജി അധ്യക്ഷയായി.

ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട്

ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി: എഞ്ചിനിയർ എ അക്ഷയ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ. അഷ്ക്കറലി,

സതീശൻ കോട്ടക്കൽ

മുജീബ് താനാളൂർ

പി.രവീന്ദ്രൻ

പി.സിന്ധു

അബ്ദുൽ കരീം നടുവിലങ്ങാടി

ഇ.കെ.ഷഹീർ ബാബു

കെ. മുഹമ്മദ് സനദ്

ഷാഹിദ് അമീൻ

എന്നിവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم