പെരിന്തൽമണ്ണ: ജയിലിൽ കഴിയുന്ന ഭർത്താവിന് ജാമ്യം എടുത്തുനൽകാമെന്ന വാഗ്ദാനത്തിൽ യുവതിയെ ലോഡ്‌ജിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പെടെ ആറുപേരെ പെരിന്തൽമണ്ണ പൊലിസ് അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, കൊപ്പം സ്വദേശി സുലൈമാൻ, തിരൂർ സ്വദേശി റൈഹാൻ, പയ്യനാട് സ്വദേശി ജസീല, ഏലംകുളം സ്വദേശി സൈനുൽ ആബിദ്, പള്ളിക്കൽ ബസാർ സ്വദേശി സനൂപ് എന്നിവരാണ് അറസ്റ്റിലായത്. രാമചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലിസ് വ്യക്തമാക്കി. ജാമ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണേണ്ടതുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയതെന്നും പൊലിസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Post a Comment
Thanks