ചേളന്നൂർ: അപകടങ്ങൾ പതിവായ എഴേ ആറ് ആശാഗ്രാമം മൊഴങ്ങിൽ താഴംവളവ്, വേങ്ങേപുരം റോഡ്, കണ്ണൻകാവിൽ, എഴേ നാല് എടേപ്പുറത്ത് എന്നീ പ്രദേശങ്ങളിലായി നാല് കണ്ണാടികൾ സ്ഥാപിച്ച് ‘നന്മ’ ചാരിറ്റിബിൾ സൊസൈറ്റി പ്രവർത്തകർ മാതൃകയായി.
റോഡിലെ കാഴ്ച മറയ്ക്കുന്നത് മൂലം സംഭവിക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഈ പ്രവർത്തി പ്രദേശവാ സികൾക്കും, വാഹന യാത്രക്കാർക്കും ആശ്വാസമായി.
അടുത്ത ദിവസങ്ങളിലായി പാലക്കോട്ട് താഴം, അരിയിൽ താഴം എന്നീ പ്രദേശങ്ങളിലും കണ്ണാടികൾ സ്ഥാപിക്കുമെന്ന് ‘നന്മ’ അറിയിച്ചു.
സെക്രട്ടറി പ്രമോദ് എ.കെ., ചെയർമാൻ ജയരാജൻ, ട്രഷറർ ശശീന്ദ്രൻ എ., ദീപു ഡി., കണ്ണൻകാവിൽ ശശീന്ദ്രൻ വി.ടി., രവികുമാർ, ജിനേഷ് കെ., ഷിജു എം., റിനീഷ്, റുക്സാന പി.പി., രജിത കെ., ഉഷാകുമാരി എം. എന്നിവർ നേതൃത്വം നൽകി.
ജീവകാരുണ്യ മേഖലയിലെ സജീവ ഇടപെടലുകൾക്ക് പേരുകേട്ട ‘നന്മ’യുടെ ഈ പ്രവർത്തനം ജനകീയ കൂട്ടായ്മയുടെ മറ്റൊരു മാതൃകയായി മാറി.
Post a Comment
Thanks