പന്തീരാങ്കാവ് ബിസിനസിലേക്ക് തുക ഡിപ്പോസിറ്റ് ചെയ്താൽ ഇരട്ടി ലക്ഷങ്ങൾ തുക ലഭിക്കുമെന്ന് മോഹിപ്പിച്ച് സുഹൃത്തിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 3 പേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കടലുണ്ടി സ്വദേശി തൊണ്ടിക്കോടൻ വസീം (38), പുത്തൂർമഠം സ്വദേശി ഷംസുദ്ദീൻ (40) ,കുറ്റിക്കാട്ടൂർ ഗോശാലികുന്ന് മുഹമ്മദ് റാഫി (43) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ചട്ടം കെട്ടിയ പ്രകാരം സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് ആണെന്ന് പറഞ്ഞ് സ്ഥലത്ത് എത്തിച്ചു പരാതിക്കാരനെ ഭീഷണിപ്പെടുത്തിയാണ് സംഘം പണം നിർബന്ധിച്ച് വാങ്ങിയത്.
ബിസിനസ് തുക ഇരട്ടിപ്പിക്കാൻ കൊടുത്ത 35 ലക്ഷം രൂപയും പ്രതിയെയും കസ്റ്റഡിയിൽ എടുക്കുന്നതായി വ്യാജ പൊലീസുകാർ പേടിപ്പെടുത്തുകയും ചെയ്തു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജുവും ഫറൂഖ് എ സി പി സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment
Thanks