പിഎസ്‍സി വിജ്ഞാപനം: അപേക്ഷ സെപ്തംബർ 3 വരെ


എക്സൈസ് ഇൻസ്പെക്ടർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പിഎസ്​സി വിജ്ഞാപനമായി. അസാധാരണ ഗസറ്റ്​ തീയതി ജൂലൈ 31. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലാണ് വിജ്ഞാപനം.


പ്രധാന തസ്തികകൾ


▪️ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: 

ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (തസ്തികമാറ്റം മുഖേന). വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (തസ്തികമാറ്റം മുഖേന), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും), സ്റ്റേറ്റ് ആർക്കൈവ്സിൽ പ്രിസർവേഷൻ സൂപ്പർവൈസർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ലാ ഓഫീസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ), ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബീ കീപ്പിങ് ഫീൽഡ് മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടൂൾ ആൻഡ് ഡൈ മേക്കിങ്, സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെഎസ്എഫ്ഇ) പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്നും മാത്രം).


ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ടിക്കറ്റ് ഇഷ്യൂർ കം മാസ്റ്റർ, സെറാമിക്സ് ലിമിറ്റഡിൽ ഗാർഡ്.


▪️ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: 

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ),


തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യുപിഎസ്) മലയാളം മീഡിയം, തിരുവനന്തപുരം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും), തിരുവനന്തപുരം ജില്ലയിൽ അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ (ഹിന്ദി, തമിഴ്), വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), വിവിധ ജില്ലകളിൽ അച്ചടി വകുപ്പിൽ ബൈൻഡർ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്.


▪️സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: 

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർ​ഗം), വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (പട്ടികവർ​ഗം), പൊലീസ് സർവീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (പട്ടികവർ​ഗം), പൊതുമരാമത്ത് വകുപ്പിൽ മൂന്നാംഗ്രേഡ് ഓവർസിയർ (സിവിൽ) (പട്ടികജാതി/പട്ടികവർ​ഗം), സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3 (പട്ടികജാതി, പട്ടികവർ​ഗം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ മൂന്ന്. വെബ്​സൈറ്റ്​: www.keralapsc.gov.in

Post a Comment

Thanks

Previous Post Next Post
Moonniyur Vartha