എസ്എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹം’; കെഎസ്‌യു


എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.


വിദ്യാര്‍ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതേപോലെ അല്ല ഒരു വിദ്യാര്‍ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് ഹെഡ്മാസ്റ്റര്‍ സുനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് – അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളിന് അവധി നല്‍കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതുവഴി നിര്‍ബന്ധിതമായി വിദ്യാര്‍ഥികളെ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.


ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും – അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംഭവത്തില്‍ കെ.എസ്‌യു ഡിഡിഇക്ക് പരാതി നല്‍കി. ഡിഇഒയില്‍ നിന്നും കോഴിക്കോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha