കൈയിൽനിന്ന് പിടിവിട്ടോടിയ ആറുവയസ്സുകാരൻ അമ്മയുടെ കൺമുന്നിൽ സ്‌കൂൾ ബസിടിച്ച് മരിച്ചു.

 


പാലക്കാട്: അമ്മയുടെ കൺമുന്നിൽ രണ്ടാംക്ലാസുകാരൻ സ്‌കൂൾ ബസ്സിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാറിൻ്റെയും ശ്രീദേവിയുടെയും ഏക മകൻ ആരവ് (6) ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരിച്ചത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 


ഇന്നലെ വൈകുന്നേരം 4.30 ഓടെ പുലശ്ശേരിക്കരയിലായിരുന്നു അപകടം. വാഹനത്തിൽ നിന്ന് വീടിനു മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ ബസ് കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha