തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക്കർ, അബ്ദുറഹൂഫ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, നിയാസ് അത്താണിക്കൽ , ഫഹീം ചോളാരി, നിയാസ് വി.ജെ. പള്ളി, ജസീൽ കുന്നത്ത്പറമ്പ്, വി. അലി, റഷീദ ചെട്ടിപ്പടി, ഖൈറുന്നീസ ചിറമങ്കലം, ബാവ പന്താരങ്ങാടി, അബ്ദുൽ ഗഫൂർ ചെമ്മാട് , സിറാജുൽ മുനീർ തൃക്കുളം,ഫഹദ് എടത്തനാട്ടുകര, ലബീബ് കൊളക്കാട്ടുചാലി, ജസീറ കടലുണ്ടി എന്നിവർ നേതൃത്വം നൽകി. എൽ.പി,യു.പി, ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.
ഫോട്ടോ
പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെൻ്റ് പരീക്ഷയിൽ വിജയികളായവർ അധ്യാപകരോടൊപ്പം.
Post a Comment
Thanks