കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പൊലീസ്


കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പൊലീസ്. ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കാലിക്കറ്റ് സർവകലാശാലയിലെ കെട്ടിടങ്ങൾ, പരീക്ഷ ഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിലാണ് സമരങ്ങൾക്ക് നിരോധനം. നിർദേശം ലംഘിച്ചാൽ കർശനനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് സർവകലാശാലയില്‍ വിസിക്കെതിരായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കൂടാതെ വീണ്ടും പ്രതിഷേധം തുടരുമെന്ന സൂചനയും എസ്എഫ്‌ഐ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉത്തരവിറക്കിയിരിക്കുന്നത്.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha