വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ


കൊച്ചി: എറണാകുളം നഗരത്തിൽ വൻതോതിൽ രാസലഹരിയുമായി യുവതിയും മൂന്ന് യുവാക്കളും പിടിയിൽ. കോഴിക്കോട് സ്വദേശികളായ ദിയ എസ്.കെ സി.പി.അബു ഷാമിൽ, മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നാലുപേരും ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.


എളംകുളം മെട്രോ സ്റ്റേഷനു സമീപം പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി പിൽസ്, 2 ഗ്രാം കഞ്ചാവ് എന്നിവയാണ് നാലംഗ സംഘത്തിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. പ്രതികളിൽ ഒരാൾ വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. പിന്നാലെ മറ്റുള്ളവരും ഇവിടെ എത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha