ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി.
പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്. സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്റലിജൻസിന്റെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസിൻ്റെ എയർപോർട്ട് ഇന്റലിജൻസ് സ്‌ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു. (മൂന്നിയൂർ വാർത്ത)
യുവതിയെ കൊണ്ടുപോകുന്നതാരാണെന്ന് കൂടി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പലപ്പോഴും എയർപോർട്ടിനകത്ത് കാര്യയർമാർ മാത്രമാണ് പിടിയാലാവാറ്. മയക്കുമരുന്ന് ശൃംഖലയുടെ മറ്റ് കണ്ണികളെ പിടികൂടാനോ മയക്കു മരുന്നിന്റെ ഉറവിടവും കടത്തിന്റെ ലക്ഷ്യസ്ഥലവും കണ്ടെത്താനോ സാധിക്കാറില്ല.
പത്തനംതിട്ടക്കാരിയായ യുവതിയെ കൂട്ടികൊണ്ടുപോകാൻ കരിപ്പൂരിലെത്തിയത് മലപ്പുറം മൂന്നിയൂരുള്ള മൂന്ന് യുവാക്കളായിരുന്നു. രണ്ട് കാറുകളിലായിട്ടായിരുന്നു അവരെത്തിയത്. ഇവർ സൂര്യയയേയും കൊണ്ട് കാറിലേക്ക് കയറി കാർ നീങ്ങി തുടങ്ങിയപ്പോഴാണ് പോലീസ് കാർ തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. രണ്ടാമത്തെ കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്‌തിട്ടിരിക്കുകയായിരുന്നു.
സൂര്യയിൽ നിന്ന് എംഡിഎംഎ ഏറ്റുവാങ്ങാനായി എത്തിയ തിരൂരങ്ങാടി മുന്നിയൂർ പാറേക്കാവ് സ്വദേശികളായ ചോനാരി അലി അക്ബർ (32), ചക്കിപ്പറമ്പത്ത് സി.പി.ഷഫീർ (30), വള്ളിക്കുന്ന് പരുത്തിക്കാട് സ്വദേശി മതിലഞ്ചേരി എം. മുഹമ്മദ് റാഫി (37) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
Thanks