മുക്കം: അലൂമിനിയം പാത്രത്തിൽ തല
കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൻ്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയം പാത്രം കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തഛൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിൽ ഇടുകയായിരുന്നു. വീട്ടുകാർ പാത്രത്തിൽ നിന്ന് തല പുറത്ത് എടുക്കുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
Post a Comment
Thanks