താനൂർ: താനൂർ ബ്രദേഴസ് ഓയിൽ മില്ലിൽ നിന്നും വിലകൂടിയ യന്ത്രങ്ങളുടെ ഭാഗങ്ങൾ മോഷണം നടത്തിയ മോഷ്ടാവിനെ താനൂർ പോലീസ് പിടികൂടി.
താനൂർ ചിറക്കൽ മണികണ്ഠൻ (52)കുഴിക്കട്ടിൽ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്.
ജൂലായ് മൂന്നിന് മോഷണം നടത്തിയതിനു ശേഷം ആക്രി കടയിൽ വില്പന നടത്തുകയും, തെളിവ് നശിപ്പിക്കാൻ സിസിടിവി ഊരിയെടുത്ത് ഇയ്യാൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
താനൂർ ഡിവൈഎസ്പി പി.പ്രമോദിൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ടി.ബിജിത്ത്, സബ്:ഇൻസ്പെക്ടർ എൻ.ആർ.സുജിത്ത്, സു കീഷ് കുമാർ, എഎസ്ഐ മാരായ സലേഷ്, അനിൽ ,രജേഷ് , പ്രബീഷ്, ലിബിൻ എന്നിവരുടെ സംഘമാണ് വിദഗ്ദ അനേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment
Thanks