സമസ്ത സെന്റിനറി മുഅല്ലിം അവാർഡ് ഹമീദ് തിരൂരങ്ങാടിക്ക്

 


തിരൂരങ്ങാടി:സമസ്ത  സെൻ്റിനറി മുഅല്ലിം അവാർഡ് ഹമീദ് തിരൂരങ്ങാടിക്ക് . സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ തുടക്കം മുതൽ സേവന രംഗത്തുള്ള മദ്റസാധ്യാപകർക്ക് എസ് .ജെ .എം . നൽകുന്ന  അവാർഡിനാണ്  മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസ അധ്യാപകൻ ഹമീദ് തിരൂരങ്ങാടി അർഹനായത്.

37 വർഷമായി മദ്റസാധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. 2024 ൽ  ഇസ്ലാമിക് എജ്യുക്കേഷണൽബോർഡിൻ്റെ 'ഇഹ്തിറാം ' അവാർഡും ഹമീദ് തിരൂരങ്ങാടിക്ക്  ലഭിച്ചിട്ടുണ്ട്.സിറാജ് ദിനപത്രം  തിരൂരങ്ങാടി ലേഖകനായ ഹമീദ് തിരൂരങ്ങാടി കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയാണ്. ജൂലെെ 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha