സി.പി.ഐ. ജില്ലാ സമ്മേളനം: പരപ്പനങ്ങാടിയിൽ കാർഷിക സെമിനാർ നടത്തി.

പരപ്പനങ്ങാടി: ആഗസ്റ്റ് 3, 4, 5 തിയ്യതികളിലായി നടക്കുന്ന  സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻ കാവിൽ നടന്ന പരിപാടി മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. 

കിസാൻ സഭ ജില്ലാ സെക്രട്ടറി നിയാസ് പുളിക്കലകത്ത് അദ്ധ്യക്ഷ്യം വഹിച്ചു. മുൻ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, പി. തുളസിദാസ് മേനോൻ ,ഇ.സൈതലവി,ഡോ: കബീർ മച്ചിഞ്ചേരി പ്രസംഗിച്ചു.സി. ടി. ഫാറുഖ്, കെ.മൊയതീൻ കോയ, ഗിരിഷ് തോട്ടത്തിൽ, ജി.സുരേഷ് കുമാർ, സി.എച്ച്. നൗഷദ്, സക്കരിയ്യ കേയി,മിൽമ ഡയറക്ടർ യു.സി. ബാവ, ജെയ്സൽ ഉള്ളണം, ചെമ്പൻ ഷെഫീഖ് മാസ്റ്റർ, വി.പി അഷ്റഫ്, എം.ജലീൽ, വി.സി അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച കർഷകരെയും എസ്.എസ്.എൽ.സി - പ്ലസ്ടു വിജയികളെയും ചടങ്ങിൽ ആദരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha