ആദിവാസി ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ എഫ്. പി.ആർ.


മലപ്പുറം: 'എങ്കളെ മണ്ണ് എങ്കൾക്ക് ' എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് നിലമ്പൂർ ആദിവാസി ഭൂസമര സമിതി മലപ്പുറം കളക്ട്രേറ്റിന് മുന്നിൽ നടത്തി കൊണ്ടിരിക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ്  റൈറ്റ്സ് മലപ്പുറം ജില്ലാ കമ്മറ്റി  ഭാരവാഹികൾ ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തി.

നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിന് മുന്നിൽ 315 ദിവസം  നടത്തിയ പട്ടിണി സമരത്തെ തുടർന്ന് ജില്ലാ കളക്ടറുമായുള്ള ഒത്തു തീർപ്പ് ചർച്ചക്ക് ശേഷം 60 കുടുംബങ്ങൾക്ക് 50 സെന്റ് വീതം ഭൂമി ആറ് മാസത്തിനുള്ളിൽ നൽകാമെന്ന കളക്ടറുടെ രേഖാമൂലമുള്ള ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ആദിവാസി ഭൂസമര സമിതി രണ്ടാം ഘട്ടം  2025 മുതൽ കളക്ട്രേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.

സർക്കാരിന്റെ കൈവശം ഭൂരഹിതർക്കായി വിതരണം ചെയ്യേണ്ട ഹെക്ടർ കണക്കിന് ഭൂമി ഉണ്ടായിരിക്കെ ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി നൽകാതെ ,ജില്ലാ കളക്ടർ ഉറപ്പ് നൽകിയ ഭൂമി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സമര പന്തലിലെത്തിയ  എൻ.എഫ് പി.ആർ. ഭാരവാഹികൾ ആവശ്യപ്പെട്ടു. എൻ.എഫ്.പി.ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, ജില്ലാ കമ്മറ്റി അംഗങ്ങളായ അറഫാത്ത് പാറപ്പുറം, അഷ്റഫ് കളത്തിങ്ങൽ പാറ, നസ്റുദ്ധീൻ തങ്ങൾ കൊട്ടന്തല, ബിന്ദു അച്ചമ്പാട്ട് , സുലൈഖ സലാം, സമീറ കൊളപ്പുറം, ഉമ്മു സമീറ തേഞ്ഞിപ്പലം മുഷ്ഫിഖ് പയ്യനങ്ങാടി, എ.പി.അബൂബക്കർ വേങ്ങര എന്നിവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha