മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട് ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

 


കല്പറ്റ | ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.


മരിച്ചു പോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.


വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് സർക്കാർ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha