ബസ് യാത്രക്കാർ ശ്രദ്ധിക്കുക! തിരൂർ വളാഞ്ചേരി റൂട്ടിൽ ഇന്ന് (ബുധൻ) ബസുകൾ പണിമുടക്കും


തിരൂർ - വളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന മലാല ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയോട് യാത്രക്കാരൻ ദുരുദ്ദേശപരമായി പെരുമാറി. കുറ്റം ചെയ്ത വ്യക്തിയെ കിട്ടാതെ ആയപ്പോൾ ബസ് കണ്ടക്ടറെയും ബസ്സും വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. 


ഇതിൽ പ്രതിഷേധിച്ച് 30-07-2025 ന് തിരൂർ വളാഞ്ചേരി റൂട്ടിൽ മുഴുവൻ ബസ് തൊഴിലാളികളും പണിമുടക്കുമെന്ന് ബസ് തൊഴിലാളി യൂണിയൻ നേതാക്കളായ റാഫി തിരൂരും , ജാഫർ ഉണ്ണിയാലും അറിയിച്ചു.. 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha