ജൂൺ 13, 14, 15 തിയതി കളിലായി 32-ാ മത് എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവിന് ഇന്ന് കുന്നത്ത് പറമ്പിൽ തുടക്കമാവും
ഇന്ന് വൈകുന്നേരം 4 മണിക്ക് സിയാറത്തും ശേഷം പതാക ഉയർത്തലും നടക്കും. സത്താർ കാമിൽ സഖാഫി പതാക ഉയർത്തും. 5 മണിക്ക് ലഹരിക്കെതിരെ നാട്ടുകൂട്ടം സംഗമവും മഗ്രിബ് നിസ്കാരാനന്തരം SYS സംസ്ഥാന സെക്രട്ടറി റഹ്മതുള്ളാഹ് സഖാഫിയുടെ പ്രഭാഷണവും നടക്കും.
നാളെ ശനിയാഴ്ച 7 PM ന് ഉദ്ഘാടന സംഗമം നടക്കും. SSF സ്റ്റേറ്റ് എക്സിക്കുട്ടീവ് അംഗം അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം ഉദ്ഘാടനവും പ്രമേയ പ്രഭാഷണവും നടത്തും.
പ്രമുഖ ജേർണലിസ്റ്റ് എബി കുട്ടിയാനം മുഖ്യാതിഥി യാവും.
10 വേദികളായി 130 ഇനങ്ങളിൽ 9 യൂണിറ്റുകളിൽ നിന്നുള്ള 400-ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി പി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്ഹാഖ് ബുഖാരി കൊന്നാര അവാർഡ് ദാനവും നസീഹത്തും നടത്തും.
Post a Comment
Thanks