ഒഴിവുകളും അറിയിപ്പുകളും



പരപ്പനങ്ങാടി: പരപ്പനങ്ങാടി ജിഎഫ്എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾ ടൈം അറബിക് ടീച്ചർ അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30-ന്.


പരപ്പനങ്ങാടി: ജിഎഫ്എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവിൽ  അഭിമുഖം 13ന് 10ന്


പെരുവള്ളൂർ: ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഹിന്ദി, ഫിസിക്സ്, ജേണലിസം എന്നിവയിൽ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.


മലപ്പുറം: അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് സീനിയർ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 7012929351.


ഒതുക്കുങ്ങൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക അഭിമുഖം 13-ന്

രാവിലെ 10-ന്. ഫോൺ: 9946301583.


താനൂർ: താനൂർ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി, അറബിക് അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30 ന്.


താനൂർ: മീനടത്തൂർ ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി, എൽ.പി.എസ്.ടി അധ്യാപക നിയമനം അഭിമുഖം. വെള്ളിയാഴ്ച രാവിലെ 10.30- ന്. 9895317098.


എ.ആർ. നഗർ: ഗവ. യുപി സ്‌കൂളിൽ എൽപിഎസ്ടി അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9656800770.


വാഴക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അഭിമുഖം 13-ന് രാവിലെ 10.30-ന്. ഫോൺ: 9074282622, 9048994650.


കൊണ്ടോട്ടി: ജിവിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളം അധ്യാപക അഭിമുഖം 13-ന് 11-ന് നടക്കും.


ചങ്ങരംകുളം: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻ‍ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. സാമൂഹികശാസ്ത്രം തസ്തികയിലേക്ക് നിയമിക്കുന്നു. കൂടികാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന്.


മംഗലം: കൂട്ടായി സൗത്ത് ജിഎംഎൽപി സ്കൂളിൽ അറബി അധ്യാപക അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.


    സീറ്റൊഴിവ്

നിലമ്പൂർ: നിലമ്പൂർ ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഡ്രാഫ്റ്റ്സ്‍മാൻ സിവിൽ, ഇലക്ട്രീഷ്യൻ, വെൽഡർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം സീറ്റുകൾ പട്ടികവിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ജൂൺ 20-നകം അപേക്ഷിക്കണം. itiadmissions.kerala.gov.in ൽ ഓൺലൈൻ അപേക്ഷനൽകി ഏതെങ്കിലും ഗവ. ഐടിഐ യിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഫോൺ: 04931222932, വെബ്‌സൈറ്റ്: https://itinilambur.kerala.gov.in


കണ്ണൂർ  

ചപ്പാരപ്പടവ്: ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്  അധ്യാപകന്റെ ( ജൂനിയർ) താൽക്കാലിക ഒഴിവ്. അഭിമുഖം 16ന് 10.30ന് സ്കൂൾ ഓഫീസിൽ.


പയ്യാവൂർ: പഞ്ചായത്തിന്റെ വാതക ശ്മശാനത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്ററെ നിയമിക്കുന്നു.  ഉദ്യോഗാർഥികൾ 18 ന് 3 ന് പഞ്ചായത്ത് ഓഫിസിൽ എത്തണം. 04602210124....


തലശ്ശേരി:  സർക്കാർ സ്ഥാപനത്തിൽ നൃത്ത അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  20ന് അകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. 


ദേശീയ ആരോഗ്യ ദൗത്യം– ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കു ദിവസ വേതനാടിസ്ഥാനത്തിൽ 50 കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കുന്നു. 13നു രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം. ഫോൺ: 04972 700709.


കണ്ണൂർ : ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപക സംസ്കൃതം തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2025 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 11, 12 തീയതികളിൽ കെപിഎസ്‌സി ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾക്ക്‌ പ്രൊഫൈൽ, ഫോൺവഴി സന്ദേശം നൽകിയിട്ടുണ്ട്. ഫോൺ: 04972 700482.


പാലക്കാട്  

ചുണ്ടമ്പറ്റ: ചുണ്ടമ്പറ്റ ഗവ.യുപി സ്കൂളില്‍ എല്‍പി എസ്ടി താല്‍ക്കാലിക അധ്യാപകന്റെ ഒഴിവിലേക്കു കൂടിക്കാഴ്ച 13നു രാവിലെ 10നു സ്കൂള്‍ ഓഫിസില്‍.


മുണ്ടൂർ: പൂതനൂർ ഗവ.എൽപി സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച 13നു രാവിലെ 11നു സ്കൂൾ ഓഫിസിൽ. 


മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി എച്ച്എസ്എസ്ടി സീനിയർ ഇംഗ്ലിഷ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 19നു രാവിലെ 10നു സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു സ്കൂൾ ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

 

അകത്തേത്തറ: എൻഎസ്എസ് എച്ച്എസ്എസിൽ ഹിന്ദി ജൂനിയർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ജൂനിയർ, കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 16നു 10ന്. ഫിസിക്സ്‌ ജൂനിയർ താൽക്കാലിക അധ്യാപക നിയമന കൂടിക്കാഴ്ച 20നു രാവിലെ 10നും നടക്കും. 9446596457.


വടകരപ്പതി: പഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്നതിനായി ഡ്രൈവറുടെ തസ്‌തികയിൽ താൽക്കാലിക ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. കൂടിക്കാഴ്ച 13നു രാവിലെ 11ന്. ഫോൺ: 04923-235222.


സീറ്റ് ഒഴിവ് 

ഷൊർണൂർ: എസ്എൻ ട്രസ്റ്റ് കോളജിൽ അഞ്ചാം സെമസ്റ്റർ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി കോഴ്സുകൾക്ക്‌ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 13നു രാവിലെ 10ന് അനുബന്ധ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.


പാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ സീനിയർ നഴ്സിങ് ഓഫിസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  20ന് രാവിലെ 10ന് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. വിവരങ്ങൾക്ക്: 0491-2951010.


പാലക്കാട്: ഗവ. മെഡിക്കൽ കോളേജിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ്, ജൂനിയർ റെസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. 17-ന് രാവിലെ 10-ന് കൂടിക്കാഴ്ച സംഘടിപ്പിക്കും. ഫോൺ: 0491-2951010.


പാലക്കാട്: ഐഎച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയിലൂരിൽ നാലുവർഷ ബിരുദ കോഴ്സിലെ രണ്ട് തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലേക്കാണ് പ്രവേശനം. www.admission.uoc.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പറുമായി ihrdadmission.org എന്ന സൈറ്റിൽ ജൂൺ 13-നകം അപേക്ഷിക്കണം. ഫോൺ: 8547005029, 9446829201.


തൃശ്ശൂർ 

പഴഞ്ഞി: എംഡി കോളജിൽ ഇക്കണോമിക്സിന് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് 10.30ന്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. 94461 31010. 


മാള: അഗ്നിരക്ഷാ നിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ നിയമിക്കുന്നു. 18 വയസ്സു പൂർത്തിയായവർക്കും വിമുക്ത ഭടന്മാർക്കും സർക്കാർ സർവീസിലുള്ളവർക്കും അപേക്ഷിക്കാം. റജിസ്ട്രേഷന്: www.fire.kerala.in, 9497920197


കോഴിക്കോട് 

പയ്യോളി:  മുകപ്പൂർ ഗവ.എൽപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ 13നു രാവിലെ 10ന്.


കോഴിക്കോട്: എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി, അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം. 9778064783.


കോഴിക്കോട്: ഇംഹാൻസും പട്ടിക വർഗ വികസന വകുപ്പും ചേർന്ന് വയനാട്ടിലെ ആദിവാസി വീടുകൾ സന്ദർശിച്ച് രോഗ നിർണയവും ചികിത്സയും നൽകുന്ന 'ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്ടിൽ മെഡിക്കൽ ഓഫിസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  www.imhans.ac.in


കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. വിശദ വിവരങ്ങൾ: www.zgcollege.org 04952331516.


തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല കാമ്പസ് റേഡിയോയിൽ (റേഡിയോ സിയു) കരാറടിസ്ഥാനത്തിൽ പ്രോഗ്രാം എക്സിക്യുട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജൂൺ 17-ന് രാവിലെ 10.30-ന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ. 


കാസർഗോഡ്


അംഗടിമുഗർ: ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് രാവിലെ 11ന്. 9446461450.


വോർക്കാടി കൂട്ടത്താജെ ഉള്ളാളത്തി അമ്മനവരു ദൈവസ്ഥാനം, കാവി സുബ്രായ ക്ഷേത്രം, പുതുക്കൈ സദാശിവ ക്ഷേത്രം എന്നിവിടങ്ങളിൽ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16ന് 5ന് അകം നീലേശ്വരത്തെ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ അപേക്ഷ ലഭിക്കണം.


ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള [AEPL) അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ കണ്ണൂർ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ച്ചറിംഗ് ആൻ്റ് എൻട്രപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


താൽപര്യമുള്ള വിദ്യാർത്ഥികൾ അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിനായൽ പി ഓ, തളിപ്പറമ്പ്, കണ്ണൂർ - 676142 എന്ന വിലാസത്തിലോ 8301030362, 9995004269 എന്ന നമ്പറിലോ ബന്ധപ്പെടുക

Post a Comment

Thanks

Previous Post Next Post
Moonniyur Vartha

നിങ്ങളുടെ സഹായം അത്യാവശ്യമാണ്

Moonniyur Vartha