ചെറുമുക്ക് സ്വദേശിയായ യുവാവ് സമൂസ കുളത്തിൽ മുങ്ങി മരിച്ചു



തിരൂരങ്ങാടി ചുള്ളിപ്പാറ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. 

നന്നമ്പ്ര ചെറുമുക്ക് സലാമത്ത് നഗർ സ്വദേശിഅമരേരി മുഹമ്മദ് എന്നവരുടെ മകൻ സാദിഖ് ആണ് മരണപ്പെട്ടത്.

ഇന്നലെ (29-06-2025) ഞായർ രാത്രി 11:30 ന്  ആണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു. ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു .

മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

പോസ്റ്റുമോർട്ടത്തിനു ശേഷം മയ്യത്ത് ഇന്ന് ഖബറടക്കും 


Post a Comment

Thanks

Previous Post Next Post