താഴെ ചേളാരി- പരപ്പനങ്ങാടി റോഡ്‌ ജംഗ്‌ഷന്‍ മെച്ചപ്പെടുത്തല്‍ സ്‌ഥലമേറ്റെടുപ്പ്‌ അടുത്ത വാരത്തിലെന്ന്‌ ഡെപ്യുട്ടി കലക്‌ടര്‍



തേഞ്ഞിപ്പലം: ദേശീയപാത 66 താഴെ ചേളാരി-പരപ്പനങ്ങാടി റോഡ്‌ ജംഗ്‌ഷന്‍ സ്‌ഥലമേറ്റെടുപ്പ്‌ മെച്ചപ്പെടുത്തല്‍ നടപടി അടുത്ത വാരത്തില്‍ പൂര്‍ത്തീകരിക്കുമെന്ന്‌ ദേശീയപാത 66 സ്‌ഥലമേറ്റെടുപ്പ്‌ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടര്‍ വ്യക്‌തമാക്കി. സ്‌ഥലമുടമകള്‍ക്ക്‌ ഫണ്ട്‌ കൈമാറിയാല്‍ പ്രവര്‍ത്തി അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും ലെയ്‌സണ്‍ ഓഫീസര്‍ പി.പി.എം. അഷ്‌റഫ്‌ പറഞ്ഞു.


താഴെ ചേളാരി പരപ്പനങ്ങാടി റോഡ്‌ ജംഗ്‌ഷന്‍ വി ആകൃതിയിലായതിനാല്‍ വാഹനങ്ങള്‍ക്ക്‌ കയറാനും ഇറങ്ങാനും പ്രയാസം നേരിടുകയും നിരവധി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയും ചെയ്ുയന്നത്‌ നിത്യസംഭവമാണ്‌. പരപ്പനങ്ങാടി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ക്ക്‌ മുന്നോട്ട്‌ എടുത്തതിനുശേഷം വീണ്ടും പുറകിലേക്ക്‌ എടുത്ത്‌ കടന്നു പോകേണ്ട അവസ്‌ഥയാണ്‌. ഇതിനെ തുടര്‍ന്ന്‌ പുറകില്‍ വരുന്ന ചെറുകിട വാഹനങ്ങള്‍ക്ക്‌ അപകട ഭീഷണി വരെ നേരിടുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. 


പുതിയ സ്‌ഥലം ഏറ്റെടുത്ത്‌ റോഡ്‌ വീതി കൂട്ടുന്നതോടെ ഈ പ്രശ്‌നം മറികടക്കാനാവുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ദുരന്ത നിവാരണ നിയമം പ്രകാരം പെരുവള്ളൂര്‍ പടിക്കല്‍-എയര്‍പോര്‍ട്ട്‌ റോഡിലെ കാക്കത്തടം പ്രദേശത്തെ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വെള്ളക്കെട്ട്‌ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം വേണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ വകുപ്പുകള്‍ തമ്മില്‍ സഹകരിക്കാത്തയവസ്‌ഥ ശ്രദ്ധയില്‍പ്പെടുത്തിയാണ്‌ പി. അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എ. വിഷയം ഉന്നയിച്ചത്‌. ഇതോടെ ദുരന്ത നിവാരണ നിയമ പ്രകാരം കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിച്ച്‌ വിടാന്‍ നാളെ ഉത്തരവ്‌ പൊതുമരാമത്ത്‌ റോഡ്‌സ് വകുപ്പിന്‌ കൈമാറുമെന്ന്‌ കലക്‌ടര്‍ വി.ആര്‍. വിനോദ്‌ അറിയിക്കുകയായിരുന്നു. 


അതേസമയം റോഡിലൂടെ ഡ്രൈനേജ്‌ നിര്‍മ്മാണം മൂന്ന്‌ മീറ്റര്‍ പ്രതല നിരപ്പ്‌ വ്യത്യാസം നിലവിലുണ്ട്‌. ഇത്തരത്തില്‍ ഡ്രൈനേജ്‌ നിര്‍മ്മിക്കുന്നതിന്‌ സാങ്കേതിക തടസ്സമുണ്ടെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ്‌ എഞ്ചിനിയര്‍ സി.എച്ച്‌. അബ്‌ദുല്‍ ഗഫൂര്‍ യോഗത്തില്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم