തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും ട്രാൻസ്ഫർ ആയി പ്പോകുന്ന ഡോക്ടർമാർക്ക് പകരം ഡോക്ടർമാർ വരാൻ തയ്യാറാവത്തത് ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനത്തെ ബാധിക്കുന്നതായും അത് മൂലം രോഗികൾ പ്രയാസപ്പെടുന്നതയും നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സിപി.ഇസ്മായിൽ.
ഈയിടെയായി ട്രാൻസ്ഫർ ഉൾപ്പെടെ എട്ടോളം ഡോക്ടർമാരുടെ ഒഴിവുകളാണ് ആശുപത്രിയിൽ നിലവിലുള്ളത്.
ഇതിൽ ജനറൽ വിഭാഗത്തിന്റെ രണ്ട് ഒഴിവുകൾക്ക് പുറമെ ഗെയ്നക്ക്,ഓഫ്തോമോളജി,ത്വക്ക് രോഗ വിഭാഗം,സൈക്യാട്രി,അസിസ്റ്റന്റ് സർജ്ജൻ, തുടങ്ങിയ ഡിപ്പാർട്മെന്റ് കളിലെയും ഒഴിവുകൾ നികത്താൻ പറ്റാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതിൽ സൂപ്രണ്ടിന്റെ ഒഴിവിന് പുറമെ ലീവിൽ പോയത് ഉൾപ്പെടെ ഓഫ്തോമോളജി യും ത്വക്ക് രോഗ ഡിപ്പാർട്മെന്റും സൈക്യാട്രിയും. അസിസ്റ്റന്റ് സർജ്ജൻ പോസ്റ്റും മാസങ്ങളും വർഷവുമായി ഒഴിഞ്ഞു കിടക്കുകയാണ്.
നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമായിട്ടില്ല.
അതിനിടക്ക് പുതിയ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ട് പോയവർക്ക് പകരം കഴിഞ്ഞ മാസം ആരോഗ്യ വിഭാഗം പുറത്തിക്കിയ ലിസ്റ്റിൽ മൂന്ന് പേർക്ക് തിരൂരങ്ങാടിയിലേക്ക് പോസ്റ്റിങ്ങ് ഓർഡർ ഇറക്കിയിട്ടും അവർ മൂന്ന് പേരും തിരിരങ്ങാടി എടുക്കാതെ മറ്റു സ്റ്റേഷനുകൾ ആവശ്യപ്പെട്ട് പോകുകയായിരുന്നു.
കഴിഞ്ഞ ദിവസമിറക്കിയ സെക്കന്റ് ലിസ്റ്റിലും രണ്ട് പേർക്ക് തിരൂരങ്ങാടിയിലേക്ക് പോസ്റ്റിങ് നൽകിയിട്ടുണ്ടെങ്കിലും അവരും ഇത് വരെ വരാൻ തയ്യാറായിട്ടില്ല.
ഡോക്ടർമാർക്കിടയിലും അവരുടെ യുണിയനുകൾക്കിടയിലും തിരൂരങ്ങാടിയെക്കുറിച്ചുള്ള മോശം പ്രതിഛായായും ഡോക്ടർമാർ സുരക്ഷിതരല്ലെന്നുള്ള പ്രചാരണവുമാണ് ഡോക്ടെഴ്സ് തിരൂരങ്ങാടിയിലേക്ക് വരാൻ തയ്യാറാവത്തതെന്നാണ് ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
നിലവിൽ അത്യാഹിത വിഭാഗവും ജനറൽ ഒപി യും ഡോക്ടർമാരുടെ ഒഴിവ് കാരണം ഏറെ പ്രയാസത്തിലാണ്.
ഇത് മൂലം പല സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും ജനറൽ ഒപി എടുക്കേണ്ടി വരുന്നതിനാൽ അവരുടെ ഡിപ്പാർട്മെന്റ് പ്രവർത്തിപ്പിക്കാനോ അതിന്റെ ഒപി എടുക്കാനോ സാധിക്കുന്നില്ല.
ഇതിനൊക്കെ പുറമെ സൂപ്രണ്ട് ന്റെ ചുമതല മറ്റൊരു സീനിയർ ഡോക്ടർക്ക് നൽകിയിട്ടുണ്ടെങ്കിലും സ്ഥിര സംവിധാനമില്ലാത്തത് ഇതിന്റെയൊക്കെ കൊഡിനെഷനെയും 2025-26 വർഷത്തെ കായകൽപ്പ് അവാർഡിനുള്ള എൻ എസ് ക്യു അസ്സസ്മെന്റ് ന്റെ പ്രവർത്തനത്തെയുംസാരമായി ബാധിക്കുന്നുണ്ട്.
ദിനേന രണ്ടായിരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിലെത്തന്നെ പ്രധാന ആശുപത്രിയുടെ ഈ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് നഗരസഭ ഭരണസമിതിയും ആശുപത്രി മാനെജിങ് കമ്മിറ്റിയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നത്.
Post a Comment
Thanks