എപ്പോള്‍ കഴിക്കണം പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവും? നേട്ടമെന്ത്?


പലകാരണങ്ങൾ കൊണ്ടും പ്രഭാതഭക്ഷണം വൈകിക്കഴിക്കുകയോ അല്ലെങ്കിൽ മുടക്കുകയോ ചെയ്യുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. പലരും പ്രഭാതഭക്ഷണത്തിന്റെയും ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും സമയങ്ങളിൽ കൃത്യത പുലർത്താറില്ല. നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണം.

പ്രഭാതഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാതഭക്ഷണം നമ്മൾ കഴിക്കുന്നത്. അതിനാൽ, അത് ആരോഗ്യപ്രദമായിരിക്കണം. തലേദിവസത്തെ അത്താഴം കഴിച്ച് കഴിഞ്ഞ് എട്ടുമുതൽ 12 മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. രാവിലെ ഏഴുമുതൽ ഒൻപത് മണിവരെയാണ് പ്രഭാതഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ഉച്ചഭക്ഷണം

പ്രഭാതഭക്ഷണം നേരത്തെ കഴിച്ചാൽ അത് ദഹിക്കുന്നതിന് ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ധാരാളം സമയം കിട്ടും. 12 മണിക്കും രണ്ട് മണിക്കും ഇടയിൽ ഉച്ചഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

അത്താഴം

ഉച്ചഭക്ഷണം നേരത്തെ കഴിച്ചാൽ വൈകിട്ട് വേഗത്തിൽ വിശക്കാനുള്ള സാധ്യതയുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും വിശപ്പടക്കുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നതാണ് നല്ലതെന്ന് നിരവധി ന്യൂട്രീഷനിസ്റ്റുമാർ പറയുന്നു. 6.30-നും എട്ട് മണിക്കും ഇടയിലായി അത്താഴം കഴിക്കാം.

Post a Comment

Thanks

Previous Post Next Post