കയർ അനുബന്ധ ഉൽപ്പന്നങ്ങളിൽ ഉള്ള തൊഴിൽ നൈപുണ്യ പരിശീലന പരിപാടി

 


കയർ വകുപ്പിന് കീഴിലുള്ള നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ കയർ അനുബന്ധ ഉൽപ്പന്നങ്ങളിൽ ഉള്ള തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ജൂലൈ 2 ന് 11:30 ന് മാസ്‌കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ നിർവഹിക്കും. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ ആശംസ അർപ്പിക്കും.

  പ്രസ്തു‌ത പരിപാടിയിൽ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, പട്ടികജാതി പ്രമോട്ടർമാർ, ആദ്യ ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെട്ട പരിശീലനാർഥികൾ എന്നിവർ പങ്കെടുക്കും. 

50 വയസ് പ്രായപരിധിയിൽ കവിയാത്ത പട്ടികജാതി വനിതകൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ‌സ്റ്റൈപെന്റോടു കൂടി   നടത്തുന്ന ഈ തൊഴിൽ നൈപുണ്യ പരിശീലനത്തിൽ കയർ ഫ്രെയിം മാറ്റ്, ചകിരിച്ചോർ കമ്പോസ്റ്റ്, കയർ ഭൂവസ്ത്രം എന്നിവയുടെ നിർമാണ പരശീലനം ലഭ്യമാക്കും. 30 ദിവസമാണ് പരിശീലന കാലാവധി. പരിശീലനത്തിന് ശേഷം വേതനത്തോടുകൂടിയ ഇന്റേൺഷിപ്പും നൽകും. 

വിശദവിവരങ്ങൾക്ക്: 0471-2730788.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha