മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഒരു കുമിൾ രോഗമാണ് കുമ്പു ചീയൽ, എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് കൂടുതലായും കാണുന്നത്.
തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും കടഭാഗത്ത് വച്ച് തന്നെ ഒടിഞ്ഞു തൂങ്ങുകയും ചെയ്യും. ഓലകളുടെ കടഭാഗവും മണ്ടയിലെ മൃദുകോശങ്ങളും അഴുകി ദുർഗന്ധം വമിക്കും. അഴുകൽ തടിയിലേക്ക് വ്യാപിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞു തൂങ്ങും. പ്രാരംഭത്തിൽ തന്നെ ഈ രോഗം കണ്ടു പിടിച്ചില്ലെങ്കിൽ തെങ്ങ് നശിച്ചു പോകും രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തി മാറ്റി ബോർഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയിൽ നിന്നും സംരക്ഷിക്കണം.
രോഗം ബാധിച്ച തെങ്ങിൽ നിന്ന് നീക്കം ചെയ്ത ഭാഗങ്ങൾ കത്തിച്ചു കളയണം. രോഗം ബാധിച്ച തെങ്ങിനും, ചുറ്റും ഉള്ളവയ്ക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുക്കണം.
Post a Comment
Thanks