കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആളുകളെ മാറ്റി.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസ്സാരമായ പരിക്കുകളേറ്റ ഇയാളാണ് മറ്റൊരാൾ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.
സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്തെ അശാസ്ത്രീയ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്ഥലത്ത് നിർമ്മാണത്തിന് സ്റ്റേ ഓർഡർ ഉള്ളതായും നാട്ടുകാർ പറയുന്നു.
Post a Comment
Thanks