കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കരുവാരക്കുണ്ട് തരിശ് മുക്കട്ട സ്വദേശി റംഷാദ് ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട അഞ്ചുപേരും തരിശ് സ്വദേശികളാണ്.
കുളിക്കാൻ ഇറങ്ങിയ പാടെത്തന്നെ ഇവർ വലിയ ഒഴുക്കിൽ പെടുകയായിരുന്നു ഇതിൽ റംഷാദ് താഴെക്കൊഴുകി പോയി. ഒഴുക്കിൽ പെട്ട റംഷാദിനെ നാട്ടുകാർ ചേർന്ന് കരക്കെത്തിക്കുകയായിരുന്നു. ഒഴുക്കിൽ പാറക്കെട്ടിലും മറ്റും ഇടിച്ച് തലക്ക് മാരകമായി പരിക്കേറ്റിരുന്നു.
റംഷാദിന്റെ മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുദിവസമായി ഈ മേഖലയിലടക്കം കനത്ത മഴയാണ് പെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ വെള്ളച്ചാട്ടത്തിലടക്കം കനത്തഒഴുക്ക് ഉണ്ടായിരുന്നു അങ്ങനെയാണ് ഇവർ അപകടത്തിൽ പെടുന്നത്.
إرسال تعليق
Thanks