കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂലായ് 22-ന്

 


തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂലായ് 22-ന് നടക്കും. വിജ്ഞാപനവും വോട്ടർപ്പട്ടികയും സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപ്പട്ടിക 27-ന് പ്രസിദ്ധീകരിക്കും. 


 ജൂലായ് ഏഴിന് ഉച്ചയ്ക്ക് 12.30 വരെ നോമിനേഷൻ നൽകാം. എട്ടിന് ഉച്ചയ്ക്ക് 12.30 വരെ പിൻവലിക്കാം. 22-ന് രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടെണ്ണും. അന്നുതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. അഞ്ചു ജില്ലകളിലെ കോളേജുകളിൽനിന്നുള്ള 538 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ടർമാർ. കഴിഞ്ഞവർഷം കെഎസ്‌യു-എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫാണ് യൂണിയൻ പിടിച്ചത്. എസ്എഫ്ഐയുടെ എട്ടുവർഷത്തെ കുത്തകയാണ് കഴിഞ്ഞവർഷം തകർന്നത്. അതിനാൽ ഇത്തവണ ശക്തമായ മത്സരം നടക്കും.കഴിഞ്ഞ ഒക്ടോബറിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. അതിനുശേഷം ഈ തിരഞ്ഞെടുപ്പ് വൈകിയത് ചർച്ചയായിരുന്നു.


Post a Comment

Thanks

أحدث أقدم