കൂരിയാട് : വേങ്ങര കൂരിയാട് പാലശ്ശേരി മാട് ഫളൽ ജുമാ മസ്ജിദിൽ പട്ടാപകൽ
മദ്രസാ അദ്ധ്യാപകൻ്റെ പണവും മറ്റ് രേഖകളുമടങ്ങിയ പേഴ്സ് കള്ളൻ കവർന്നെടുത്തു.
പള്ളിയിൽമുഅദ്ദിനായും മദസയിൽ അധ്യാപകനായും ജോലി ചെയ്യുന്ന
ഉസ്താദിനാണ് എണ്ണായിരം രൂപയും ആധാർ - പാൻ കാർഡുമടങ്ങിയ പേഴ്സ് റൂമിൽ ഹാങ്കറിൽ തൂക്കിയിട്ടിരുന്ന ബാഗിൽ നിന്നും നഷ്ടമായത്. റൂമിൻ്റെ വാതിൽ കുത്തി പൊളിച്ചാണ് കള്ളൻ മോഷണം നടത്തിയത്
ഒരു മാസം മുമ്പ് സാമാന രൂപത്തിലുള്ള ഒരു മോഷണശ്രമം തൊട്ടടുത്ത ഇമാം ഷാഫി മസ്ജിദിൽ നടന്നപ്പോൾ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു
നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ചു ലഭിക്കാനും തസ്കരവീരനെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരാനും പോലീസിൽ പരാതിപ്പെടാൻ തയ്യാറെടുക്കുകയാണ് മസ്ജിദ് മാനേജിംഗ് കമ്മറ്റിയായ പാലശ്ശേരി മാട്ഇർഷാദുൽ അനാം സംഘം ഭാരവാഹികൾ
Post a Comment
Thanks