പട്ടിക്കാട് മണ്ണാർമല മാട് റോഡിൽ വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം. റോഡിനു കുറുകേ പുലി ഓടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കാര്യാവട്ടം- മാനത്തു മംഗലം ബൈപ്പാസിൽ മാട് റോഡിലെ നഗരസഭാ പരിധിയിലെ എസ് വളവിലാണ് പുലിയെത്തിയത്.
തൂത സ്വദേശിയായ യുവാവിന്റെ ബൈക്കിന് മുൻപിലൂടെയാണ് പുലി ഓടിയത്. ഇയാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരും യാത്രക്കാരുമായ നിരവധി പേർ സ്ഥലത്തെത്തി. പെരിന്തൽമണ്ണ പോലീസും വനംവകുപ്പ് ജീവനക്കാരുമെത്തി. കഴിഞ്ഞദിവസം ഈ പ്രദേശത്തു പുള്ളിപ്പുലിയുടെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
Post a Comment
Thanks