ഗ്യാസ് മസ്റ്ററിംഗ്;ആശ്വാസമായി വാർഡ് മെമ്പറുടെ ക്യാമ്പ്

 


മൂന്നിയൂർ: എൽ. പി.ജി. ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് മസ്റ്ററിംഗ് വേണമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഗ്യാസ് ഏജൻസികളിൽ നേരിടുന്ന അഭൂതപൂർവ്വമായ തിരക്കു കാരണം പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി വാർഡ് മെമ്പർ സംഘടിപ്പിച്ച മസ്റ്ററിംഗ് ക്യാമ്പ് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായി. 

മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എൻ.എം. റഫീഖാണ് ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സന്ദർഭോജിതമായ ഇടപെടലിലൂടെ മാതൃകയായിട്ടുള്ളത്. 



കുന്നത്ത് പറമ്പിലുള്ള മെമ്പറുടെ ഓഫീസായ ജന സേവാ കേന്ദത്തിൽ വെച്ചാണ് തിരൂരങ്ങാടി ഷഫാഫ് ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെ മെമ്പർ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.

UAE യിലേക്ക് ഉടനെ ആവശ്യമുണ്ട്

 ക്യാമ്പിൽ പതിനാലാം വാർഡിൽപ്പെട്ടവർ മാത്രമല്ല പങ്കെടുത്തത്. തൊട്ടടുത്ത വാർഡുകളായ 11,13, 15, 16 വാർഡുകളിൽപ്പെട്ട ഗ്യാസ് കണക്ഷനുള്ള ഉപഭോക്താക്കളടക്കം നിരവധി പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. മെമ്പർ എൻ. എം. റഫീഖിന്റെ ഈ സേവന പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടു. മാളിയേക്കൽ മുസ്ഥഫ ഹുസൈൻ ( പീച്ചി ), അഷ്റഫ് കളത്തിങ്ങൽ പാറ,പേച്ചേരി സിദ്ധീഖ്, ശ്രീഷ്ണ . പി, ഉമ്മർ ബാവ നേത്രത്വം നൽകി.



Post a Comment

Thanks

Previous Post Next Post
Moonniyur Vartha