ഗ്യാസ് കണക്ഷൻ
മസ്റ്ററിംഗ് (ഇ.കെ.വൈ.സി
അപ്ഡേഷൻ) എത്രയും
വേഗം ചെയ്യണം.
സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്ഡേഷൻ) നിർബന്ധമാണ്. മസ്റ്ററിംഗ് നടത്താത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാനായേക്കില്ല.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവരാണ് അപ്ഡേഷൻ ചെയ്യേണ്ടത് എന്നായിരുന്നു ധാരണ. എന്നാല്‍ എല്ലാവരും ചെയ്യണമെന്ന് വിതരണ കമ്പനികള്‍ വ്യക്തമാക്കി. മസ്റ്ററിംഗ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആളുകള്‍ മടിച്ചു നില്‍ക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്.പി കമ്പനികള്‍ മസ്റ്ററിംഗ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നല്‍കുന്നത്.
മസ്റ്ററിംഗ് എങ്ങനെ നടത്താ०..?
ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയിലെത്തുക.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനമടക്കം ഏജൻസികളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്‌ഡേറ്റായെന്ന് സന്ദേശമെത്തും.
വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.
കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം
കണക്ഷൻ മാറ്റാനും മസ്റ്ററിംഗ് കണക്ഷൻ ഉടമ കിടപ്പു രോഗിയോ സമാന സാഹചര്യത്തിലോ ആണെങ്കില്‍ അതേ റേഷൻ കാർഡിലുള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. അതിന് ഗ്യാസ് ബുക്ക്, ആധാർ കാർഡിനൊപ്പം റേഷൻ കാർഡുകൂടി വേണം.
മസ്റ്ററിംഗ് വേഗത്തിലാക്കാൻ ക്യാമ്പുകള്‍ ഉള്‍പ്പെടെ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് ഇൻഡേൻ ഗ്യാസ് അധികൃതർ. ഇ.കെ.വൈ.സി അപ്ഡേഷൻ നടപടികള്‍ വേഗത്തിലാക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുള്ളതായി ഭാരത് ഗ്യാസ് സ്റ്റേറ്റ് ഹെഡ് ഓഫീസ് അറിയിച്ചു.
Post a Comment
Thanks