ഐ.എ. എസിന് പുറമെ ഐ.പി. എസ്. തലപ്പത്തും അഴിച്ചു പണി നടത്തി.


തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഐ.എ. എസ്. തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് പിന്നാലെ ഐ.പി.എസ് .തലപ്പത്തും അഴിച്ചുപണി നടത്തി സർക്കാർ . തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന  സി.എച്ച്. നാഗരാജുവിന് പകരം സിറ്റി പൊലീസ് കമ്മീഷണറായി സ്പർജൻ കുമാറിനെ നിയമിച്ചു. പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സി.എം.ഡി.യായി സി എച്ച് നാഗരാജുവിനെ മാറ്റി നിയമിച്ചു.
സഞ്ജീബ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മീഷൻ ഡി.ജി.പി.യായി നിയമിച്ചു.പി പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു. സതീഷ് ബിനോയെ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജി.യായി നിയമിച്ചു.
അങ്കിത് അശോകനെ സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്.പി.യായി നിയമിച്ചു. തൃശൂർ പൂര നടത്തിപ്പിലെ പോലീസ് വീഴ്ച്ചയ്ക്ക് പിന്നാലെ അങ്കിത്തിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ക്രൈം റെക്കോർഡ് ബ്യൂറോ എസ്.പി.ബാസ്റ്റിൻ ബാബുവിനെ വുമൺ ആൻഡ് ചിലൻഡ്രൻ സെല്ലിന്റെ അസിസ്റ്റൻറ് ഇൻസ്പെക്ടർ ഓഫ് പോലീസായും നിയമിച്ചു. 10ഡി.വൈ.എസ്.പിമാർക്ക് എസ്.പി.മാരായി സ്ഥാനക്കയറ്റം നൽകി. അഞ്ച് എസ്.പി.മാർക്കും സ്ഥാനചലമുണ്ട്

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha