ഫ്രീ ഫ്ലൈറ്റ് സോണിൽ ബലൂണുകളും ലേസർ ബീം ലൈറ്റുകളും നിരോധിച്ചു; ഉപയോഗിച്ചാൽ പൊലീസ് എത്തും


കരിപ്പൂർ ∙ വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്ലൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നതു നിരോധിച്ചു കലക്ടർ വി.ആർ.വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈറൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്.



ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സ‍ൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് സിആർപിസി സെക്‌ഷൻ 144 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.


ഇവയുടെ ഉപയോഗം വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നു കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha