⭕കൊളപ്പുറം : കൊളപ്പുറത്ത് ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ടുമാസത്തേക്ക് ഹൈക്കോടതി വീണ്ടും സ്റ്റേ ഓർഡർ നൽകി. നിലവിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡിലാണ് പ്രവർത്തികൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്‌ജി ടി ആർ രവി ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊളപ്പുറം ജംഗ്ഷനിൽ അരീക്കോട് പരപ്പനങ്ങാടി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. ഒരു വശത്തിൽ നിന്ന് മറ്റൊരു വശത്തേക്ക് കടക്കണം എങ്കിൽ കിലോമീറ്റർ ചുറ്റിക്കറങ്ങണം ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. കൊളപ്പുറം ഗവൺമെന്റ് ഹൈസ്‌കൂളിന് പിറകുവശത്ത് അനുവദിച്ചു തന്ന റോഡിലൂടെയാണ് വാഹനങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്നത്.പുകയൂര്‍ ലൈവ്. ഇവിടെയാണ് പ്രവർത്തികൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്‌ജി ടി ആർ രവി ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേറ്റ് ഹൈവേ മുറിച്ച് മാറ്റിയ സ്ഥലത്ത് പാലം പണിയണം എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത് സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റ് മാരായ തൻവീർ അഹമ്മദ്, കൊളപ്പുറം ഗവൺമെൻ്റ് ഹൈസ്കൂൾ പി.ടി.എ ക്ക് വേണ്ടി അഡ്വക്കറ്റ് നൂറാ അലി, ഡാനിഷ്, മുഹമ്മദ് ഷാ എന്നിവർ ഹാജരായി..
إرسال تعليق
Thanks