കടലുണ്ടിപ്പുഴയയിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതിനെതുടർന്ന് ഇന്നലെ വൈകുന്നേരം 6 മണിക്ക് വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ ഒരു ഷട്ടർ 20 സെന്റിമീറ്റർ ഉയർത്തിയിരുന്നു.
എന്നാൽ ഇന്നലെ രാത്രിയിലും മഴ ശക്തമായതിനാൽ കടലുണ്ടി പുഴയിൽ ഒഴുക്ക് വർധിച്ചു വെള്ളം കൂടികൊണ്ടിരിക്കുകയാണ്, ഇതിനെ തുടർന്ന് ഇന്ന് അതി രാവിലെ തന്നെ ബാക്കിക്കയം റെഗുലേറ്ററിന്റെ രണ്ടാമത്തെ ഷട്ടറും ഉയർത്തിയത്,
മഴ തുടരുന്നതിനാലും, പുഴയിൽ വെള്ളം വർധിക്കുന്നത് കൊണ്ടും അധികാരികളുടെ ഉത്തരവ് ലഭിക്കുന്ന മുറക്ക് ഇനിയും ഷട്ടറുകൾ ഉയർത്തുന്നതാണ് എന്ന് റെഗുലേറ്റർ ഓപ്പറേറ്റർ മുസ്തഫ കരുവാരക്കൽ അറിയിച്ചു.
അത് കൊണ്ട് കടലുണ്ടി പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.
Post a Comment
Thanks